Friday, April 17, 2020

ലോക്ക്ഡൌൺ : വഴിയരികിൽ പ്രസവിച്ച് യുവതി



ഹൈദരാബാദ് : അണ്ണാദുരൈ നഗറിൽ ഡി. വെങ്കണ്ണയുടെ ഭാര്യ രേഷ്മക്ക് ആണ് ഈ ദുരവസ്ഥ വന്നത്. പ്രസവ വേദന ഉണ്ടായപ്പോ ആംബുലൻസ് വിളിച്ചെങ്കിലും എത്തിയില്ല തുടർന്ന് വെങ്കണ്ണ സ്കൂട്ടറിൽ ഭാര്യയുമായി ആശുപത്രിയിലേക്ക് തിരിച്ചു എന്നാൽ വഴിയിൽ ബാരിക്കേഡ് ഉപയിഗിച് ഗതാഗതം പോലീസ് തടഞ്ഞിരുന്നു. എന്നാൽ അവിടെ പോലീസുകാർ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് വെങ്കണ്ണ ഭാര്യയെ റോഡരികിൽ ഇരുത്തി പോലീസ് സ്റ്റേഷനിൽ പോയി കാര്യം ധരിപ്പിച്ചു. ബാരിക്കേഡ് മാറ്റിത്തരാൻ കഴിയില്ല വേണമെങ്കിൽ തനിയെ മാറ്റാനായിരുന്നു മറുപടി. തിരികെ എത്തിയ വെങ്കണ്ണ കാണുന്നത് വേദന കൊണ്ട് പുളയുന്ന ഭാര്യയെ ആണ്. ഒട്ടും വൈകാതെ തന്നെ അവർ റോഡരികിൽ ഒരു പെൺകുഞ്ഞിനെ  പ്രസവിച്ചു. ഇവരുടെ നിലവിളി കേട്ടു അടുത്ത് താമസമാക്കിയിരുന്ന ചില സ്ത്രീകൾ സഹായത്തിനെത്തി. പരിസരവാസികൾ ഏറെ കഷ്ടപെട്ട് ആംബുലൻസ് തരപെടുത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികാരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Disqus Comments