![]() |
കുഞ്ഞു ഇപ്പോൾ കൊല്ലത്തെ എൻ. എസ് ആശുപത്രിയിൽ ആണ്. കുഞ്ഞിന്റെ രഹസ്യഭാഗങ്ങൾ ഉൾപ്പെടെ പൊള്ളിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ അവസ്ഥ ദയനീയമാണെന്ന് ആണ് ദൃക്സാക്ഷികൾ പറയുന്നത്.
ഹൈദരാബാദ്ബാദിൽ ഡോക്ടർ ആണ് കുട്ടിയുടെ അച്ഛൻ. ഗുജറാത്ത് സ്വദേശിനിയായ യുവതിയെ ഇദ്ദേഹം പ്രണയവിവാഹം ചെയ്യുകയായിരുന്നു. പ്രണയ വിവാഹം ചെയ്‌തതു മുതൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ ആണ് ഒടുവിൽ ആ പിഞ്ചു കുഞ്ഞിനെ പൊള്ളൽ ഏൽപ്പിക്കുന്നത് വരെ എത്തിയതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. ഒരുവർഷത്തിനു മുൻപാണ് ഇവർ ഭർതൃവീട്ടിലേക്കു താമസം മാറുന്നത്. അപ്പോൾ മുതൽ ഗാർഹിക പീഡനത്തിനു വിധേയ ആകുകയാണെന്ന് ഇവർ പറയുന്നു. ഇന്നലെ വൈകുന്നേരം ഉണ്ടായ പ്രശനങ്ങൾക്കിടയിൽ കുഞ്ഞിനേയും തോളിലിട്ട് അമ്മ മുറിയിലേക്ക് ഓടി കയറുകയായിരുന്നു. കുഞ്ഞിന്റെ മൂത്തഛനെയും ഭതൃസഹോദരിയെയും പേടിചാണ് ഇവർ മുറിയിലേക്ക് ഓടി കയറിയത്. പിന്നാലെ വന്ന മുത്തച്ഛൻ ഉടുപ്പിൽ കുത്തിപ്പിടിച്ചു തല്ലുകയും അമ്മയുടെ ദേഹത്തേക്ക് ഒഴിച്ച മീൻകറി കുഞ്ഞിന്റെ ദേഹത്ത് വീഴുകയുമായിരുന്നു.
മുത്തച്ഛൻ സർക്കാർ സർവീസിൽ ഇരുന്ന ആളാണ്. ഭതൃസഹോദരിയും വിദ്യാസമ്പന്നയാണ്. ഇവരുടെ പക്കൽ നിന്നും ഉണ്ടായ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നു ബാലവകാശ കമ്മിഷൻ പി. സുരേഷ് വ്യക്തമാക്കി. നടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ഇദ്ദേഹം പറഞ്ഞു. മുത്തച്ഛനും പിതൃസഹോദരിക്കും എതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മുത്തച്ഛനെ കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
