Monday, April 27, 2020

വർക്കലയിലെ കോവിഡ് രോഗി സന്ദർശിച്ചത് നിരവധി സ്ഥലങ്ങൾ.

വർക്കലയിലെ കോവിഡ് രോഗി സന്ദർശിച്ചത് നിരവധി സ്ഥലങ്ങൾ


തിരുവനന്തപുരം : മാർച്ച്‌ 20 നാണ് വർക്കലയിൽ കോവിഡ് സ്ഥിരീകരിച്ച രോഗി ഷാർജയിൽ നിന്നും എത്തുന്നത്. ഇയാൾക്ക് ഏപ്രിൽ 23 നാണ് രോഗം സ്ഥിരീകരിക്കുന്നത്. 14 ദിവസത്തെ ക്വാറന്റൈൻ താൻ പൂർത്തിയാക്കി എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഇയാളുടെ വ്യക്തമായ റൂട്ട്മാപ്പ് തയ്യാറാക്കിയതുവഴിയാണ് ഇയാൾ ക്വാറന്റൈൻ ലംഖിച്ച് നടന്നു എന്ന് മനസ്സിലായത്.

പുത്തൻചന്തയിൽ ആണ് ഇയാളുടെ വീട്. വീട്ടിൽ എത്തിയ ശേഷം ഇയാൾ ക്വാറന്റൈൻ പാലിക്കാതെ കുടുംബത്തോടൊപ്പം മാർച്ച്‌ 29 ന് മെഡിക്കൽ കോളേജിലും തുടർന്ന് എസ് എ ടി ആശുപത്രിയലും പോയി. ഇതു പോലെ മറ്റു സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ ഉള്ളവരെല്ലാം നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും എത്തി 34 ദിവസം കഴിഞ്ഞാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
Disqus Comments