മുംബൈ : അമീർഖാൻ കൊടുത്ത ആട്ടപ്പൊടിയിൽ 10000 രൂപ എന്നും പറഞ്ഞ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത് വെറും വ്യാജപ്രചാരണമെന്ന് ഫാക്ട് ചെക്കിങ് നടത്തുന്ന വെബ്സൈറ്റ് ആയ ബൂം ലൈവ് വ്യക്തമാക്കി .വാർത്ത വിശ്വസിച്ച് അമീർഖാനെ അഭിനന്ദിച്ചവരും ഏറെയാണ്.
ടിക്ക് ടോക്കിലെ ഒരു വീഡിയോയാണ് ഇത്തരമൊരു
വ്യാജപ്രചാരണത്തിന് കാരണം. സമാൻ എന്ന യുവാവ് പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നതിങ്ങനെ "ഹിന്ദുക്കളും മുസ്ലിങ്ങളും മാത്രം കഴിയുന്ന ചേരിയിൽ രാത്രി ആട്ടയും കൊണ്ട് ഒരാൾ ട്രക്കിൽ എത്തി. ഒരു കിലോ ആട്ട വീതം ഒരാൾക്ക് നൽകും. എന്നാൽ രാത്രിയിൽ ആരും ഒരു കിലോ ആട്ടക്ക് വേണ്ടി വരില്ല. അത്ര കഷ്ടപ്പാട് ഉള്ളവർ മാത്രമേ പോകുകയുള്ളൂ. അവർ ആട്ട വാങ്ങി വീട്ടിൽ എത്തിയപ്പോൾ കാണുന്നത് ആട്ടയിൽ ഒളിപ്പിച്ച 10000 രൂപ. അർഹരായവർക്ക് തന്നെ ആ സഹായം കിട്ടി.പ്രശസ്തി ആഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദി ".ഇതാണ് അമീർഖാൻ ചെയ്തത് എന്ന പേരിൽ പ്രചരിച്ചത്.
