പത്തനംതിട്ട : പത്തനംതിട്ടയിൽ കൊടുമണിൽ പ്രതികൾ സഹപാഠിയെ കൊന്നത് വളരെ ക്രൂരമായി. കൊലചെയ്യാൻ പ്രതികൾ ഉപയോഗിച്ച രീതി ഭീകരമാണെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറഞ്ഞു. മരിച്ചെന്നു ഉറപ്പായ ശേഷവും അഖിലിന്റെ കഴുത്ത് അറുക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് സംശയം ഉന്നയിച്ചു.
കൊലപാതകത്തിനു ഉപയോഗിച്ച രീതി കൊടും കുറ്റവാളികളുടെ പോലെയാണ്. ഇതിനുമുൻപും ഇവർക്കെതിരെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്. കൂടാതെ മോഷണങ്ങളും ഉണ്ടായിട്ടുണ്ട് സ്കൂട്ടർ ടീവി എന്നിവയൊക്കെയാണ് മോഷണം പോയിരിക്കുന്നത്. അന്വേഷണത്തിൽ ഇവരാണ് മോഷണം നടത്തിയതെന്ന് മനസിലായി എന്നാൽ അന്ന് പ്രായപൂർത്തി ആവാത്തതുകൊണ്ട് അത് കാര്യമാക്കിയിരുന്നില്ല.
കഴിഞ്ഞ ഏപ്രിൽ 21 ആണ് സഹപാടികൾ ചേർന്ന് അഖിലിനെ വെട്ടി കൊലപ്പെടുത്തിയത്. റോളർ സ്കേറ്റിംഗ് ഷൂ കൊല്ലപ്പെട്ട കുട്ടി നശിപ്പിച്ചു എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം
