Sunday, April 5, 2020

സാർസിൽ ഏറെ ബുദ്ധിമുട്ടിയെങ്കിലും കൊറോണയെ വിജയിച്ചു തായ് വാൻ

ചൈനക്ക് പിന്നാലെ കൊറോണ റിപ്പോർട്ട്‌ ചെയ്ത രണ്ട് രാജ്യങ്ങൾ ആണ് ഓസ്ട്രേലിയയും, 
തായ് വാനും. വൈറസ് സാന്നിധ്യം അറിഞ്ഞു 10 ആഴ്ച കഴിഞ്ഞപ്പോ ഓസ്ട്രേലിയയിൽ 5000 പേർക്ക് രോഗം പിടിപെട്ടു. എന്നാൽ തായ് വാനിൽ അത് വെറും 400 പേർക്ക് ആയിരുന്നു.
എന്ത് കൊണ്ടാണ് കൊറോണ വ്യാപനം ചൈനയിൽ  തുടങ്ങിയ സമയം ആയിരുന്നിട്ട് കൂടിയും തായ് വനെ അത് കാര്യമായി ബാധിക്കാ ത്തത്?  ചൈനയുടെ ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമായിട്ടുകൂടിയും എന്തുകൊണ്ട് കൊറോണക്ക് അവിടെ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല? ലോക രാജ്യങ്ങൾ എല്ലാം തന്നെ ലോക്ക് ഡൌൺ ഒരു നയമായി സ്വീകരിക്കുമ്പോഴും എന്ത് കൊണ്ടാണ്  തായ് വാനിൽ മാത്രം അതിന്റെ ഒന്നും ഒരു ആവശ്യകതയും ഇല്ലാതെ തന്നെ കോറോണയെ പിടിച്ചു കെട്ടാൻ സാധിച്ചത്? 

ഉത്തരമിതാണ് ഒരിക്കൽ ഒരുപാടു കഷ്ടപ്പെട്ട് യാതനകൾ സഹിച്ചു പഠിച്ച പാഠം എങ്ങനെ മറക്കാനാണ്.2003 ൽ ലോകം ഭീതിയോടെ കണ്ട വൈറസ് ബാധയായിരുന്നു സാർസ് ( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ). ഇന്ന് കൊറോണ പോലെ അന്ന് സാർസ് പടർന്നു പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുരന്തം അനുഭവിച്ച നാടാണ് തായ് വാൻ. ഏകദേശം 150000 പേരെ ഈ രോഗം ബാധിച്ചു. സാർസിനെ അന്ന് പ്രതിരോധിച്ചതിനാൽ ആ വിദ്യകളൊക്കെ തന്നെ കൊറോണ ചൈനയിൽ ഉടലെടുത്തു എന്ന് അറിഞ്ഞപ്പോൾ തന്നെ തായ് വാൻ നടപ്പിലാക്കി. 

അന്നത്തേത് പോലെ മാസ്ക് ധരിക്കാൻ ജനം തുടക്കം മുതലേ ശീലിച്ചു.മാസ്കിന്റെ നിർമാണം വർധിപ്പിച്ചു.  സർക്കാർ കർശന മായ നടപടികൾ സ്വീകരിച്ചു.124 ആക്ഷൻ പ്ലാനുകൾ തയ്യാറാക്കി.അവ കൃത്യമായി നടപ്പിലാക്കി. വൈറസ് ബാധ മറച്ചു വയ്ക്കുന്നത് കുറ്റകരമാക്കി. എല്ലാവരിലും പരിശോധന നടത്തി. ഒരിക്കൽ ന്യൂമോണിയ ഇല്ലെന്നു അറിഞ്ഞവരിൽ പോലും വീണ്ടും പരിശോധന നടത്തി. പലരും കോറോണയെ കാര്യമായി ഗൗനിക്കാ ത്തിരുന്നപ്പോഴും തായ് വാൻ വരാൻ പോകുന്ന അവസ്ഥ മുന്നിൽ കണ്ട് കോറോണയെ പ്രതിരോധിക്കാനുള്ള നടപടികൾ വ്യക്തതയോടെ ആവിഷ്കരിച്ചു. അതുകൊണ്ട് തന്നെയാണു ലോകത്തെ വമ്പൻ സാമ്പത്തിക 
ശക്തികൾ പോലും കൊറോണക്ക് മുന്നിൽ പകച്ചു നിൽക്കുമ്പോൾ തായ് വാൻ തലയുയർത്തി നിൽക്കുന്നത്. ഒരുപക്ഷെ തായ് വാന്റെ പോലൊരു ദീർഘ വീക്ഷണം പലർക്കും ഉണ്ടായിരുന്നെങ്കിൽ ഈ മഹാമാരി ലോകമൊട്ടുക്കും വ്യാപിക്കില്ലായിരുന്നു.
Disqus Comments