Friday, April 24, 2020

അൾട്രാവയലറ്റ് രശ്മിയും അണുനാശിനിയും ശരീരത്തിൽ കടത്തിവിട്ട് പരീക്ഷിക്കാം - ട്രംപ് ആരോഗ്യകാര്യങ്ങളിൽ ട്രംപിന്റെ ഉപദേശം കേൾക്കരുതെന്ന് ഡോക്ടർമാർ.

അൾട്രാവയലറ്റ് രശ്മിയും അണുനാശിനിയും ശരീരത്തിൽ കടത്തിവിട്ട് പരീക്ഷിക്കാം - ട്രംപ്  ആരോഗ്യകാര്യങ്ങളിൽ ട്രംപിന്റെ ഉപദേശം കേൾക്കരുതെന്ന് ഡോക്ടർമാർ.


വാഷിങ്ടൺ : കൊറോണ വൈറസിനെ നശിപ്പിക്കാൻ വേണ്ടി അൾട്രാവയലറ്റ് രശ്മികളെ ശരീരത്തിലേക്ക് കടത്തിവിട്ടും ശരീരത്തിൽ അണുനാശിനി കുത്തിവച്ചും പരീക്ഷിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കൊറോണ വൈറസ് റെസ്പോൺസ് കോ ഓർഡിനേറ്റർ ഡോ. ഡെബോറോ ബിർക്‌സിനോടാണ് ട്രംപ് തന്റെ നിർദ്ദേശം പറഞ്ഞത്. എന്നാൽ ഇത്തരം തീരുമാനങ്ങൾ അപകടമാണെന്നും ശുചീകരണ വസ്തുക്കൾ ശരീരത്തിൽ കടത്തി വിടുന്നത് ശെരിയല്ലെന്നും  യു എസിലെ ഡോക്ടർമാർ. ട്രംപിൽ നിന്ന് ആരോഗ്യപരമായ കാര്യങ്ങളിൽ ഉപദേശം സ്വീകരിക്കരുതെന്നും ഡോക്ടർമാർ വ്യക്തമാക്കി. അണുനാശിനി ശ്വാസകോശത്തിലേക്ക് കുത്തിവയ്ക്കുന്നതോ  അൾട്രാവയലറ്റ് രശ്മികൾ കടത്തിവിടുന്നതോ ഒരു ഡോക്ടർ എന്ന നിലയിൽ നിർദ്ദേശിക്കില്ല എന്ന് ഡോ. കാഷിഫ് മഹ്മൂദ് പറഞ്ഞു.
Disqus Comments