Friday, April 17, 2020

പാക്കിസ്ഥാൻ ഈ സമയത്തും ഇന്ത്യയോട് ചെയ്യുന്നത് ലജ്ജാകരം - 5 തീവ്രവാദികളെ വധിച്ചു

ന്യൂഡൽഹി • കോവിഡ് 19 ലോകത്ത് ഇത്രയധികം നാശം വിടക്കുമ്പോഴും പാക്കിസ്ഥാൻ ചെയ്യുന്നത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യ അയൽ രാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കൽ സംഘങ്ങളെയും അയക്കുകയാണ് എന്നാൽ പാകിസ്ഥാൻ തീവ്രവാദം മാത്രമാണ് അയക്കുന്നതെന്ന് ഇന്ത്യൻ കരസേനാ മേധാവി എം എം നരവാനെ പറഞ്ഞു. ഇന്ത്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

(പ്രതീകാത്മക ചിത്രം)

കഴിഞ്ഞ ഏപ്രിൽ 5 ന് ജമ്മുകാശ്മീരിലെ ഖേരൻ സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 5 തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്കും ജീവൻ നഷ്ടമായി. എന്നാൽ ഇതിന്റെ പ്രതികാരമായി ബോഫോഴ്സ് ഗണ്ണുകൾ ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻറെ ആയുധശേഖരവും ലോഞ്ച് പേരും തകർത്തിരുന്നു. ലോകം തന്നെ ഇത്രയും വലിയൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സമയത്തും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അയൽ രാജ്യത്തെ നശിപ്പിക്കുക എന്ന ചിന്താഗതി വളരെ ലജ്ജാകരമാണ്.
Disqus Comments