പാലക്കാട് : ലോക്ക്ഡൌൺ കാലത്ത് ജൻധൻ യോജന പദ്ധതിയിൽ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് 3 ഗഡുവായി 1500 രൂപ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യ ഗഡു 500 രൂപ അനുവദിച്ചു.
കൂടാതെ സംസ്ഥാനത്തെ കർഷകർക്ക് ഉള്ള പ്രാധാനമന്ത്രിയുടെ കിസാൻ സമ്മാൻ പദ്ധതി സഹായത്തിന്റെ ആദ്യ ഗഡുവും അനുവദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മുൻനിർത്തി യാണ് 6000 രൂപയിലെ ആദ്യ ഗഡു കർഷകർക്ക് നേരത്തെ അനുവദിച്ചത്.
ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദേശീയ സാമൂഹ്യ പദ്ധതി വഴി 500 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ചു. ആകെ സംസ്ഥാനത്തെ 688329 പേർക്ക് ഈ 500 രൂപ വീതം ലഭിക്കും.
നിർമാണതൊഴിലാളി ഫണ്ടിൽ നിന്നും 15 ലക്ഷം പേർക്ക് 1000 രൂപ നൽകി.
ഉജ്വല പാചകവാതക പദ്ധതിയിൽ അപേക്ഷിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളിൽ 36889 പേർക്ക് ക
