Wednesday, October 28, 2020

ഇലക്ഷൻ മോഡിഫിക്കേഷൻ - ഇത് ഇവിടത്തെ സ്ഥിരം കലാപരിപാടി


കേരളത്തിൽ എവിടെയെങ്കിലും ഒരു വികസനം നിങ്ങൾ കണ്ടിട്ടുണ്ടോ ? എന്നാണ് ? എപ്പോഴാണ് ? എവിടെയാണ് ?
പക്ഷെ വികസനം നടക്കും ഓരോ പാർട്ടിയും ഭരിച്ചു പടിയിറങ്ങാൻ ഏതാനും മാസങ്ങൾ ഉള്ളപ്പോൾ അതുവരെയും കാണാത്തൊരു വികസനം എല്ലാ നാട്ടിലും ഉണ്ടാകും. ഇലക്ഷൻ സമയം ആകുമ്പോൾ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങി നോക്കുക, അതുവരെ കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡുകൾ കണ്ണാടിപോലെ തിളങ്ങുന്നത് കാണാം.

എന്നാൽ ഈ മോഡിഫിക്കേഷൻ വെറും പ്രഹസനം മാത്രമാണെന്ന് നമ്മളിൽ എത്രപേർ തിരിച്ചറിയുന്നുണ്ട് ? വികസനം എന്റെ നാട്ടിലും നടക്കുന്നുണ്ട് വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡുകൾ നിമന്നിരിക്കുന്നു. ഇത്രയും നാൾ എന്തുകൊണ്ട് ഇത് ചെയ്തില്ല ചെയ്യാൻ കഴിഞ്ഞില്ല ഇലക്ഷൻ ആകുമ്പോൾ മാത്രം കാണുന്ന ചില മുഖങ്ങൾ നമുക്ക് കാണാൻ കഴിയും ഇനിയുള്ള കുറച്ചു ദിവസം, ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തുകയല്ല ഇവിടെ എല്ലാവരും ഒരുപോലെയാണ്.

ഭരണം കിട്ടാത്തവർ കിട്ടിയവരുടെ കുറ്റങ്ങൾ കുത്തിപ്പൊക്കും എന്നിട്ട് അടുത്ത ഇലക്ഷനിൽ ജയിച്ചാൽ മുൻപ് ഭരിച്ചവർ എന്താണോ ചെയ്തത് അതുതന്നെ ഇവരും ചെയ്യും, ഒരു സിനിമയിൽ ഇന്ദ്രൻസ് പറഞ്ഞത് പോലെ " സത്യത്തിൽ ആരാ മണ്ടൻ " ..... വരൂ   കണ്ണടച്ച് ഇരുട്ടാക്കാം എന്നിട്ട് മറ്റൊരു വോട്ടിങ്ങിനായി തയാറെടുക്കാം. മാറാത്ത നാട്ടിൽ മാറാതെ ജീവിക്കാം.......
Disqus Comments