Tuesday, October 13, 2020

ലാബ് ടെക്‌നീഷ്യന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്


കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. 

ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2797220 നമ്പരിലും ലഭിക്കും.

Disqus Comments