Wednesday, July 1, 2020

Kerala covid 19 updates today - ഇന്ന് 151 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


തിരുവനന്തപുരം : 151 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.132 പേര്‍ രോഗമുക്തി നേടി.
ഇന്ന് രോഗം ബാധിച്ചവരില്‍ 86 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51 പേര്‍. സമ്പര്‍ക്കം 13. ജൂണ്‍ 27ന് കോഴിക്കോട്ട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍റെ (68) സ്രവപരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 16, എറണാകുളം 12, കാസര്‍കോട് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3, കോട്ടയം 4, ഇടുക്കി 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16.

കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,81,780 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4042 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 50,448  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,448 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124.
Disqus Comments