Wednesday, July 29, 2020

സംവിധായകൻ രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു, കുടുംബത്തിനും രോഗബാധ


ഡൽഹി:
സംവിധായകൻ രാജമൗലിയും കുടുംബവും കോവിഡ് ടെസ്റ്റ്‌ നടത്തിയതിനെ തുടർന്ന് കോവിഡ് 19 പോസിറ്റീവ് ആവുകയായിരുന്നു. രാജമൗലി തന്റെ  രോഗനിർണയം  ട്വീറ്റിൽ പങ്കുവെക്കുകയും ചെയ്തു,  ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം താനും കുടുംബവും വീട്ടിൽ തന്നെ ആണെന്നും രാജമൗലി അറിയിച്ചു. 



രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു നാൾ മുൻപ് പനി വന്നിരുന്നു എന്നും എന്നാൽ അത് തനിയെ മാറി എന്നും, തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഫലം നേരിയ COVID-19 പോസിറ്റീവ് കാണിച്ചത്.  ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം എല്ലാവരും വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. 
Disqus Comments