Sunday, July 19, 2020

നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചു; നിർമ്മാതാവിനെതിരെ പരാതി

നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ ലൈംഗിക പീഡന കേസ് പോലീസ് രജിസ്റ്റർ ചെയ്തു

നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചു; നിർമ്മാതാവിനെതിരെ പരാതി

എറണാകുളം : ഒരു യുവതി (മോഡൽ - 20)  തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.
ഒരു സിനിമയിൽ അഭിനയിക്കാൻ തനിക്ക് വേഷം വാഗ്ദാനം ചെയ്തതായും തുടർന്ന് 2019 ജനുവരി മുതൽ മാർച്ച് വരെ നാല് തവണ ലൈംഗികമായി ഉപദ്രവിച്ചതായും യുവതി പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Disqus Comments