കൊച്ചി: കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന നടൻ അനിൽ മുരളി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 56 വയസ്സായിരുന്നു. അനിലിന്റെ പെട്ടെന്നുള്ള നിര്യാണം മലയാള ചലച്ചിത്രമേഖലയിലെ എല്ലാവരെയും വല്ലാതെ ഞെട്ടിച്ചു. ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നതിന് മുമ്പ് അനിൽ മുരളി മലയാള സീരിയലുകളിൽ അഭിനയിച്ചിരുന്നു. കന്യാകുമാരിയൽ ഒരു കവിതയിലൂടെ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി മലയാള, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു.
ഭാര്യ സം, രണ്ട് മക്കൾ ആദിത്യ, അരുന്ധതി