Thursday, July 23, 2020

കടലാക്രമണം: ഒമ്പത് ജില്ലകള്‍ക്ക് രണ്ട് കോടി വീതം


തിരുവനന്തപുരം •  രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്.

കടല്‍ഭിത്തി നിര്‍മാണവുംഅറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
Disqus Comments