Saturday, July 18, 2020

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നിയന്ത്രണം


തൃശ്ശൂർ: കോവിഡ്19 പ്രോട്ടോക്കോൾ പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻനഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മാർക്കറ്റിൽ എത്തുന്ന വ്യാപാരികൾ, കയറ്റിറക്ക് തൊഴിലാളികൾ, വാഹന ഡ്രൈവർമാർ, മൊത്ത ചില്ലറ വ്യാപാരികൾ എന്നിവർക്കാണ് നിയന്ത്രണം.

ജൂലൈ 20 മുതൽ ശക്തൻ നഗർ പച്ചക്കറി മാർക്കറ്റിൽ രാവിലെ 09.00 മണിവരെ ടോക്കൺ മുഖാന്തിരം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ. ജൂലൈ 21 മുതൽ ശക്തൻ നഗർ മത്സ്യ-മാംസ മാർക്കറ്റിലും രാവിലെ 08.00 മണിവരെ ടോക്കൺ നിർബന്ധമാക്കും. നിശ്ചിത സമയത്തിന് ശേഷം മാർക്കറ്റുകളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിന് ടോക്കൺ ആവശ്യമില്ല. കോവിഡ് -19 പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്. ടോക്കൺ ആവശ്യമുള്ളവർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0487 2424192.
Disqus Comments