Wednesday, July 29, 2020

റെയിൽവേ ട്രാക്കിൽ കൂടി ബൈക്ക് ഓട്ടിച്ചു കണ്ടെയ്ൻമെൻറ് സോണിൽ നിന്നും രക്ഷപെടാൻ ശ്രമം.


കൊല്ലം:
സംസ്ഥാനത്ത് അനവധി സ്ഥലങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപന സാഹചര്യത്തിലും  അധികൃതരുടെ കണ്ണുവെട്ടിച്ച് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ നടക്കുന്നവരും ഉണ്ട്.  പോലീസിന്റെ കണ്ണുവെട്ടിച്ച് നാട് ചുറ്റി കറങ്ങി കാണാൻ വേണ്ടി കൊല്ലത്ത് രണ്ട് യുവാക്കൾ  കണ്ടെത്തിയ വഴി  അല്‍പം അതിരു കടന്നു.


റെയില്‍വേ ട്രാക്കിൽ കൂടി  ബൈക്ക് ഓടിച്ചു കൊണ്ടാണ്  യുവാക്കള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പുറത്തു പോകാൻ ശ്രമം നടത്തിയത്. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ വേണ്ടിയാണ് യുവാക്കൾ  റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിൽ ഉള്ള  റെയിൽവേ ട്രാക്കിലൂടെയായിരുന്നു യുവാക്കളുടെ സാഹസികത.

ട്രാക്കിലൂടെ യുവാക്കൾ ബൈക്കോടിച്ചു പോകുന്നത് സമീപവാസികൾ കാണുകയും അവർ ഈ വിവരം  കായങ്കുളം ആര്‍പിഎഫിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ റെയിൽവേ റെഡ് സിഗ്നല്‍ നൽകുകയുണ്ടായി. പോലീസ് പിടികൂടുമെന്നായപ്പോൾ  യുവാക്കള്‍ ബൈക്ക് ട്രാക്കിൽ  ഉപേക്ഷിച്ച് ഓടി. ബൈക്ക് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
Disqus Comments