Sunday, July 19, 2020

കടല്‍ കയറ്റം – ചെല്ലാനത്ത് നാശനഷ്ടം


എറണാകുളം: കടല്‍ കയറ്റത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു.  കുമ്പളങ്ങി വില്ലേജില്‍ വാര്‍ഡ് 21ല്‍ പൊള്ളയില്‍ ഫ്രാന്‍സിസിന്‍റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. വാര്‍ഡ് 11ല്‍ പുത്തന്‍തോട് സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് മേനങ്കാട്ട് സാജന്‍, പുളിക്കല്‍ പോള്‍ എന്നിവരുടെ വീടുകള്‍ക്കും ഭാഗികമായ നാശം നേരിട്ടു. ചെല്ലാനം വില്ലേജില്‍ അത്തിപ്പൊഴി റീത്ത ജോസഫ്, കുരിശുപറമ്പില്‍ ലാലു എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഞാറക്കല്‍ വില്ലേജില്‍  1, 13 അവാർഡുകൾ ഉൾപ്പെടുന്ന തീരപ്രദേശത്താണ് കടൽ കയറ്റം രൂക്ഷം. നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Disqus Comments