ആയതിനാല്‍ കക്കാട്ടാറിന്റെ റാന്നി പെരുനാട് ഭാഗങ്ങളില്‍ 60 സെന്റിമീറ്റര്‍ വരെയും പമ്പയാറില്‍ വടശേരിക്കര ഭാഗം വരെ 40 സെന്റിമീറ്റര്‍ വരെയും ,കോഴഞ്ചേരി ഭാഗം വരെ 20 സെന്റിമീറ്റര്‍ വരെയും ജലനിരപ്പ് ഉയരുന്നതിന് സാധ്യത ഉണ്ട്.
ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
