തിരുവനന്തപുരം: നാളെ മുതൽ തുടങ്ങാനിരിക്കുന്ന കേരള യൂണിവേഴ്സിറ്റി S4 പി. ജി പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി മെയിലുകൾ ആണ് ഗവൺമെന്റിന്റെ ഒഫീഷ്യൽ മെയിൽ ഐഡികളിലേക്ക് ലേക്ക് വിദ്യാർത്ഥികൾ അയച്ചു കൊണ്ടിരിക്കുന്നത്.മതിയായ ഓൺലൈൻ ക്ലാസ്സുകളോ മറ്റു സ്റ്റഡി മെറ്റീരിയൽസോ ഒന്നും തന്നെ ഇവർക്ക് ലഭിച്ചിട്ടില്ല. ലോക്ഡൗൺ ആയതു കാരണം ലാബോ പ്രോജക്ട് ഒന്നുംതന്നെ പൂർത്തീകരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല. ലൈബ്രറിയിൽ നിന്നും പഠിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങളും പല വിദ്യാർത്ഥികൾക്കും ലഭ്യമായിട്ടില്ല.പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അസൗകര്യവും ഏറെയാണ്. ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ ഉള്ള വീടുകളിൽ നിന്നും വരുന്ന കുട്ടികളും ഇകൂട്ടത്തിൽ ഉണ്ട്.
വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നം കൊറോണ എന്നതിലുപരി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടിയുള്ള യാതൊന്നും അവർക്ക് ലഭിച്ചിട്ടില്ല എന്നത് തന്നെയാണ്. മതിയായ ഓൺലൈൻ ക്ലാസ്സുകളോ സ്റ്റഡി മെറ്റീരിയൽസും ഒന്നുംതന്നെ ലഭിക്കാതെ എങ്ങനെ പരീക്ഷ എഴുതും എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ഈ അവസാന നിമിഷത്തിൽ പോലും യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ കനിവിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. തോൽക്കാൻ വേണ്ടി പരീക്ഷ എഴുതുന്നതിൽ എന്തർത്ഥമാണുള്ളത് എന്ന് ചോദിക്കുകയാണ് വിദ്യാർഥികൾ. വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന യൂണിവേഴ്സിറ്റിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
web summery - Students Request to postpone Kerala university exam date

