121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്‍റെ (55) സ്രവപരിശോധന കോവിഡ് പോസിറ്റീവാണെന്ന് ഇന്ന് ഫലം വന്നിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 26 പേര്‍. സമ്പര്‍ക്കം 5. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 3. പുറത്തുനിന്നു വന്ന സിഐഎസ്എഫുകാര്‍ 9.തൃശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി 5 വീതം, കാസര്‍കോട്, തിരുവനന്തപുരം 4 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം 4, തൃശൂര്‍ 5, പാലക്കാട് 3, കോഴിക്കോട് 8, മലപ്പുറം 7, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
കഴിഞ്ഞ 24 മണിക്കൂറിനകം 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്.1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലായിനത്തിലുമായി ഇതുവരെ
2,24,727 പേരില്‍നിന്നാണ് ഇതുവരെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചത്. സ്വകാര്യ ലാബ് റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍ 2774ന്‍റെ ഫലം വരാനുണ്ട്.
2,24,727 പേരില്‍നിന്നാണ് ഇതുവരെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചത്. സ്വകാര്യ ലാബ് റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍ 2774ന്‍റെ ഫലം വരാനുണ്ട്.
ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 46,689 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 45,065 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118.
