Saturday, May 9, 2020

ഇന്ന് രണ്ടുപേർക്ക് കോവിഡ്, ഇവർ വിദേശത്ത് നിന്ന് എത്തിയവരാണ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടുപേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്തു നിന്നും കഴിഞ്ഞ ദിവസം എത്തിയവരാണ്. കോഴിക്കോടും കൊച്ചിയിലുമായി ഇരുവരും ചികിത്സയിൽ ആണ്. ദുബായിയിൽ നിന്നും കോഴിക്കോട് വന്ന വിമാനത്തിലും അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലുമാണ് ഇവർ നാട്ടിൽ തിരികെ എത്തിയത്. 
ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന ഒരാൾക്ക് നെഗറ്റീവ് ആയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 505 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Disqus Comments