ആറ്റിങ്ങൽ : ഇന്നലെ വൈകിട്ട് ഏകദേശം 6 മാണിയോട് കൂടി പെയ്ത ഇടിമിന്നലോട് കൂടിയ കനത്ത മഴയിലും കാറ്റിലും ആറ്റിങ്ങലിൽ വ്യാപക നാശം.
അനവധി മരങ്ങളാണ് കടപുഴകി വീണത്. മരങ്ങൾ വീണ് ഒട്ടേറെ വീടുകൾ ഭാഗീകമായി തകർന്നു. റോഡിലേക്ക് വീണ മരങ്ങൾ ഗതാഗതം തടസ്സപ്പെടുത്തി. റോഡ്അരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും മരങ്ങൾ വീണ് തകർന്നു. വൈദ്യുതി വിതരണ പോസ്റ്റുകൾ തകർന്നു. വൈദുതി ബന്ധം പൂർണ മായും താറുമാറായി. കടുവയിൽ, കാട്ടുമ്പുറം, മൂന്നുമുക്ക്, കരിച്ചിയിൽ, കീഴാറ്റിങ്ങൽ എന്നിവിടങ്ങളിൽ ആണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.
ഇവിടങ്ങളിലെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കൂറ്റൻ പരസ്യ ബോർഡുകൾ തകർന്ന് വാഹനങ്ങളുടെ മേൽ വീണു.ദേശീയ പാതയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു.
കാളിവിളാകം ക്ഷേത്രത്തിന് സമീപം നിന്ന മരം വീണ് അടുത്തുണ്ടായിരുന്ന കടകൾക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.അട്ടകുളത്തിനു സമീപം നിന്നിരുന്ന വർഷങ്ങളോളം പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണു.പഴമയുടെ പ്രതീകമായി നിലകൊണ്ട ആൽമരമാണ് ഇന്നലത്തെ ശക്തമായ കാറ്റിൽ കടപുഴകി വീണത്.
ശക്തമായ ഇടിമിന്നലിലും കാറ്റോടുകൂടിയ മഴയിലും ഫയർ ഫോഴ്‌സിന്റെ ഫോൺ തകരാറിലായി, ഇതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി.
Video...




