Sunday, May 17, 2020

ലോക്ക് ഡൌൺ നാലാം ഘട്ടത്തിലേക്ക്, മെയ്‌ 31 വരെ അടച്ചിടൽ തുടരും.

ലോക്ക് ഡൌൺ നാലാം ഘട്ടത്തിലേക്ക്, മെയ്‌ 31 വരെ അടച്ചിടൽ തുടരും.

ന്യൂഡൽഹി : രാജ്യം  നാലാം ഘട്ട ലോക്ക്ഡൌണിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.


  • വിമാന സർവീസുകൾക്കുള്ള നിരോധനം തുടരും. എന്നാൽ, എയർ ആംബുലൻസ്, സുരക്ഷ ആവശ്യങ്ങൾക്കുള്ള വിമാന സർവീസുകൾ എന്നിവയ്ക്ക് വിലക്കില്ല.



  • സ്കൂൾ, കോളേജുകൾ, പരിശീലനസ്ഥാപനങ്ങൾ എന്നിവ തുറക്കരുത്. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം തുടരാം



  • ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ അടഞ്ഞു കിടക്കും. എന്നാൽ, സമ്പർക്കവിലക്ക് സൗകര്യം ഏർപ്പെടുത്തിയതും ആരോഗ്യപ്രവർത്തകർക്കായി നീക്കിവെച്ചതുമായ ഹോട്ടലുകൾക്കു തുറക്കാം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകൾ തുടരും. ഭക്ഷണം പാഴ്സൽ കൊടുക്കുന്നതിനായി റെസ്റ്റോറന്റുകളിൽ അടുക്കള പ്രവർത്തിപ്പിക്കാം.




  • സിനിമാ തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ, സമാനമായ സ്ഥലങ്ങൾ എന്നിവയ്ക്ക് നിരോധനം തുടരും.



  • സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക കൂട്ടായ്മകളും കൂട്ടം ചേരലുകളും സമ്മേളനങ്ങളും പാടില്ല.



  • ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും അടച്ചിടൽ തുടരും. മതസമ്മേളനങ്ങൾക്ക് പൂർണ നിരോധനം.




  • 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പത്ത് വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, രോഗസാധ്യതയുള്ളവർ എന്നിവർ വീട്ടിനുള്ളിൽതന്നെ കഴിയണം. അടിയന്തര ആരോഗ്യപരിപാലന കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.



  • സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും പ്രാദേശിക സാഹചര്യം പരിശോധിച്ച ശേഷം, വിവിധ മേഖലകളിൽ ചില നടപടികൾകൂടി നിരോധിക്കാവുന്നതാണ്. സാഹചര്യം അനിവാര്യമാണെങ്കിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.



  • പ്രത്യേകിച്ച് നിരോധനമില്ലാത്ത എല്ലാ നടപടികളും രോഗബാധയില്ലാത്ത മേഖലകളിൽ അനുവദിക്കും. എന്നാൽ രോഗബാധയുള്ള മേഖലകളിൽ അടിയന്തര സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുന്നത്.



  • രോഗബാധയുള്ള കേന്ദ്രങ്ങളിൽ രോഗികളെ നിരീക്ഷിക്കൽ, പിന്തുടരൽ, മെഡിക്കൽ ഇടപെടലുകൾ എന്നിവ തുടരണം.



  • ആരോഗ്യ സേതു ആപ് ഉപയോഗിക്കണം.



  • ആരോഗ്യപ്രവർത്തകർക്ക് അന്തർ സംസ്ഥാന യാത്രകളും സംസ്ഥാനത്തിനകത്തുള്ള യാത്രകളും അനുവദിക്കണം.



  • ചരക്ക് കടത്തിന് വാഹനങ്ങളെ അനുവദിക്കണം. ഒഴിഞ്ഞ ലോറികൾ കടന്നു പോകുന്നതിനും അനുമതി നൽകണം.



  • 2005-ലെ ദുരന്തനിവാരണ ചട്ടം അനുസരിച്ച് നൽകിയ ഈ മാർഗനിർദേശങ്ങളിൽ ഇളവ് നൽകരുത്.



  • അടച്ചിടൽ ചട്ടം ലംഘിക്കുന്നവർക്കെതിരേ 2005-ലെ ദുരന്തനിവാരണ ചട്ടം അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കും.
Disqus Comments