Wednesday, April 1, 2020

എന്താണ് കൊറോണ വൈറസ് എന്ന് നിങ്ങൾക്ക് അറിയാമോ? What is Corona Virus ?


കൊറോണ വൈറസ് ലോകം മുഴുവൻ ഇന്ന്‌ ഭീതിയോടെ കേൾക്കുന്ന പേര്. അനുദിനം കോവിഡ് ബാധിതരുടെ എണ്ണം കൂടി ക്കൊണ്ടേയിരിക്കുന്നു.
പ്രത്യേക ചികിത്സയോ  മരുന്നുകളോ വാക്സിനുകളോ ഒന്നും ഈ രോഗത്തിന് ഇല്ല എന്നുള്ളത് ഈ രോഗത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
രോഗം തിരിച്ചു അറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നും ഐസൊലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. പനിക്കും വേദനക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്. കൊറോണ വൈറസിനെ കുറിച്ച് കൂടുതൽ അറിയാം.  

എന്താണ് കൊറോണ വൈറസ 

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
മൃഗങ്ങൾക്കിടയിൽ ഇവ പൊതുവോ കണ്ട് വരുന്നുണ്ട്.സുണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്‌  എന്നർഥം.ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.രോഗ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ  രോഗങ്ങൾ പിടിപെടും.ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസ് (കോവിഡ് 19)  ഇന്ന്‌ ലോകമെമ്പാടും വ്യാപിക്കുകയാണ്. 

രോഗലക്ഷണങ്ങൾ 

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.പിന്നീട് ഇതു ന്യൂമോണിയയിലേക്ക് നയിക്കും.ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടും. പക്ഷെ സാധാരണ ജലദോഷപനിയിൽ നിന്നും വേർതിരിച്ചു അറിയാൻ കഴിയാത്തത് കരണം ഈ രോഗം ആദ്യമേ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാകുന്നുണ്ട്. 

വൈറസ് വ്യാപനം (italkztv)

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

പ്രതിരോധ നടപടികൾ (italkztv)

• തിളപ്പിച്ച്‌ ആറ്റിയ വെള്ളം കുടിക്കുക. 
• നന്നായി വിശ്രമിക്കുക. 
• വ്യക്തിശുചിത്വം.പരിസരം വൃത്തി ആക്കുക.  പാലിക്കുക. 
• സാനിറ്റൈസർ  ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ചും കൈ വൃത്തിആക്കാം. 
• യാത്രകൾ ഒഴിവാക്കുക. 
• സാമൂഹിക അകലം പാലിക്കുക. 
• ഇടക്കിടെ വെള്ളം കുടിക്കുക. 
• തുമ്മുമ്പോഴും ചുമക്കുമ്പൊഴും മൂക്കും വായും പൊത്തുക. മാസ്ക് ഉപയോഗിക്കുക. 
• വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കുക. 
• ജലദോഷവും ചുമയും ഉള്ളവരുമായുള്ള സമ്പർക്കം കുറക്കുക. 
• പോഷക മൂല്യമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. 
• ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കുക. 
• രോഗലകഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുക. 
• വിദേശ യാത്രകളും ഒഴിവക്കുക.
Disqus Comments