മുംബൈ : പ്രമുഖ ചലച്ചിത്ര താരം ഋഷി കപൂർ അന്തരിച്ചു. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. തന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലധികം ആയി യു എസിലെ അർബുദ ചികിത്സക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു.


