Sunday, April 26, 2020

ശാസ്ത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞു. | Kerala Madhyamam

ശാസ്ത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞു.

പ്രകൃതിയിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങൾക്കും പ്രകൃതി സ്വയം പരിഹാരവും കണ്ടെത്തും എന്ന് തെളിയിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ സുഷിരമാണ്  ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെട്ടത് എന്നാൽ പത്ത് ലക്ഷം  കിലോമീറ്റർ വിസ്തൃതി ഉള്ള ആ സുഷിരം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.

സൂര്യനിൽ നിന്നും വരുന്ന അൾട്രാവൈലറ് രസ്മികൾ പോലുള്ളവ മനുഷ്യ ജീവന് തന്നെ ദോഷമാണ് ഇവ തുടർച്ചയായി ശരീരത്തിൽ പതിച്ചാൽ ചർമ അർബുദം വരെ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന്  മുന്നറിയിപ്പുകളും നിലവിലുണ്ട്. എന്നാൽ ഇവയെ തടഞ്ഞു നിർത്തുന്നത് ഓസോൺ പാളിയാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ കാരണം അടച്ചിട്ടതിന്റെ ഭാഗമായി ഉണ്ടായ അന്തരീക്ഷ മലിനീകരണത്തിന്റെ കുറവ് ഇതിനും ഇതിനും ബന്ധമില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു കൂടാതെ ഉത്തര ഗോളത്തിലെ താപനില വലിയതോതിൽ കുറഞ്ഞതാണ് ഓസോൺ വിള്ളൽ ഉണ്ടാകുന്നതിന് കാരണമായതെന്നും ഇവർ പറഞ്ഞു.

കോപ്പർനിക്കസ്‌ ആറ്റ്‌മോസ്ഫിയർ മോണിറ്ററിങ് സർവീസാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

Disqus Comments