ഇന്ന് സംസ്ഥാനത്ത് രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. | Kerala Covid 19 Updates
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മലപ്പുറവും കാസർഗോഡും ഓരോ ആൾക്കുവിതമാണ് സ്ഥിരീകരിച്ചത്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെ വന്നതാണ്. പതിനാലുപേർക്ക് നെഗറ്റീവ് ആണ്. പാലക്കാട് 4 കൊല്ലം 3 കണ്ണൂർ കാസഗോഡ് 2 വീതവും പത്തനംതിട്ട മലപ്പുറം കോഴിക്കോട് ഓരോ ആൾ വീതവുമാണ് നെഗറ്റീവ് ആയത്.
497 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു അതിൽ 111 പേര് ചികിത്സയിൽ ആണ്. ആകെ 20711 പേർ നിരീക്ഷണത്തിലാണ് 20285 പേർ വീടുകളിലും 426 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ ആണ്. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇതുവരെ 25973 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചിട്ടുള്ളത് അതിൽ 25135 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
