Wednesday, April 8, 2020

മലിനീകരണമുക്തയായി ഗംഗനദി, പ്രകൃതി അതിന്റെ താളം വീണ്ടെടുക്കുന്നത്തിന്റെ തെളിവ് | Ganga River After Lockdown




ലോക്ക്ഡൌൺ ശെരിക്കും കൊറോണ വൈറസിനെ തുരത്താൻ വേണ്ടി മാത്രമാണോ?  അല്ല, ലോക്ക്ഡൌണിലൂടെ പ്രകൃതിതന്റെ നഷ്ടപെട്ട സ്വച്ഛതയും താളവും വീണ്ടെടുക്കുകയാണ്.
അതിനു ഏറ്റവും നല്ല ഉദാഹരണം ആണ് മലിനീകരണമുക്തയായി ഒഴുകുന്ന പുണ്യ നദി ഗംഗ. ലോക്ക്ഡൌൺ കാരണം ഗംഗനദിയിൽ വന്ന മാറ്റങ്ങൾ ആരെയും അത്ഭുതപെടുത്തും.

ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി.ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് എന്ന സ്ഥലത്തുനിന്നുമാണ് ഗംഗയുടെ ഉത്ഭവം.  ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ - പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണു അനവധി പേർ ഗംഗനദിയിലേക്ക് തീർഥയാത്രകൾ നടത്തുന്നതും പതിവായി.  ആളുകളുടെയും മറ്റും എണ്ണം കൂടിവരുന്നതിനനുസരിച്ചു മലിനീകരണത്തിന്റെ തോതും ദിനംപ്രതി കൂടി കൂടി വന്നു.



കോടികൾ ചിലവഴിച്  ഗംഗനദിയെ ശുദ്ധീകരിക്കാൻ പല പദ്ധതികളും ആവിഷ്കരിച്ചിട്ടും പ്രത്യേകിച്ച് ഒരു മാറ്റവും വരുത്താൻ അവക്കൊന്നും കഴിഞ്ഞിരുന്നില്ല. എന്നാൽ ആ വലിയ ദൗത്യം ലോക്ക്ഡൌണിലൂടെ വിജയം കാണുകയാണ്.

രാജ്യത്തു ലോക്ക്ഡൌൺ കാരണം അധികം ആരും പുറത്തിറങ്ങാതെ ആയി. തീർത്ഥാടനങ്ങളും അവസാനിച്ചു. അതിനാൽ പൂജ വസ്തുക്കളും മറ്റും നദിയിലേക്ക് ഒഴുക്കുന്നത് കുറഞ്ഞു. വ്യവസായ ശാലകൾ അടച്ചതും മലിനീകരണം കുറയാൻ കാരണമായി. ഹർ കി പൗരി  അടച്ചതും ഗുണം ചെയ്തു. രാജ്യത്തു വായുമലിനീകരണം കുറഞ്ഞു എന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് ജലമലിനീകരണവും കുറഞ്ഞു എന്ന വാർത്ത വരുന്നത്.തെളിഞ്ഞു ഒഴുകുന്ന ഗംഗനദിയുടെ സൗന്ദര്യം
വർണനകൾക്കും  അതീതമാണ്. എല്ലാ പ്രകൃതി സ്നേഹികളും ഈ കാഴ്ച്ചകണ്ടു ആഹ്ലാദിക്കുകയാണ്.



ഒരുപക്ഷെ മനുഷ്യനു തിരിച്ചറിവ് ഉണ്ടാകാൻ പ്രകൃതിതന്നെ നൽകിയ ശിക്ഷയാകും കൊറോണ. അത്ര മാത്രം മനുഷ്യൻ ഭൂമിയെ ദ്രോഹിചിരിക്കുന്നു. ഭൂമിക്കു മേലെ മനുഷ്യന്റെ ആധിപത്യം കൂടിയപ്പോൾ ഭൂമി തന്നെ അവനെ ശിക്ഷിച് തന്റെ നഷ്ടമായ സ്വച്ഛത തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇനിയെങ്കിലും തിരിച്ചറിയൂ മനുഷ്യ നീ,  ഭൂമി സർവം സഹയാണു എന്നാൽ ആ ക്ഷമക്കും പരിധിയുണ്ട്. ഇനിയും നീ നിന്റെ നീചപ്രവൃത്തികൾ തുടർന്നാൽ ശിക്ഷയും ഫലവും ഇതിലും വലുതാകും.


Disqus Comments