കൊറോണ വൈറസ് മനുഷ്യനിർമിതമാണെന്നും അത് വന്നത് ചൈനയിലെ വുഹാനിലെ ലാബിൽനിന്നുമാണെന്നും നൊബേൽ ജേതാവ് ലൂക്ക് മൊണ്ടെയ്നർ. മെഡിസിനിൽ നൊബേൽ ജേതാവാണ് അദ്ദേഹം കൂടാതെ ഫ്രഞ്ച് വൈറോളജിസ്റ്റും ആണ്.
ഫ്രഞ്ച് സി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് വിവാദ ആരോപണം ലൂക്ക് നടത്തിയത്. എച് ഐ വി കണ്ടെത്തിയ ശാസ്ത്രഞ്ജരിൽ ഒരാളാണ് ഇദ്ദേഹം. ലൂക്കിനെ നൊബേൽ ജേതാവാക്കിയതും ഈ കണ്ടുപിടിത്തമാണ്. വൈറസ്കളെയും മറ്റും പഠിക്കുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സുരക്ഷസംവിധാനങ്ങളെ പറ്റി ആശങ്കകൾ ഉയർന്നിട്ടുള്ളതാണ്. വുഹാനിലെ ലാബിൽ എയ്ഡ്സ്ന് എതിരെ വാക്സിൻ നിർമിച്ചപ്പോൾ ഉണ്ടായതാണ് സാർസ്-കോവ് -2 എന്ന വൈറസ് എന്ന് അദ്ദേഹം പറയുന്നു. 2000 മുതൽക്കേ കോവിഡ് 19 വൈറസിൽ ആണ് വുഹാനിലെ ലാബ് ശ്രദ്ധചെലുത്തുന്നതെന്നുംഅദ്ദേഹം പറഞ്ഞു. മലേറിയ സൂക്ഷ്മജീവികളുടെ ഘടകങ്ങളും എച് ഐ വി ഘടനയും കോറോണയിൽ ഉണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

