Saturday, April 11, 2020

മത്സ്യമേഖലയെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി.



ന്യൂഡൽഹി : ലോക്ക്ഡൌണിൽ നിന്നും മത്സ്യമേഖലയെ ഒഴിവാക്കിയതായി ഉത്തരവ് ഇറക്കി ആഭ്യന്തരമന്ത്രാലയം. മീൻപിടിത്തം തുടങ്ങി അതുമായി ബന്ധപെട്ടുപ്രവർത്തിക്കുന്ന എല്ലാവർക്കും ആണ് ഇളവ് ലഭിച്ചിരിക്കുന്നത്. എന്നാൽ സാമൂഹികഅകലവും ശുചിത്വവും പാലിക്കാൻ പുറപ്പെടുവിച്ച എല്ലാ ഉത്തരവും പാലിക്കണം എന്ന് നിർദ്ദേശം ഉണ്ട്. ഇതെല്ലാം പാലിക്കുന്നുണ്ട് എന്ന് ജില്ലാഭരണകൂടം ഉറപ്പുവരുത്തണം. കാർഷികമേഖലക്കും ലോക്ക്ഡൗണിൽ നിന്നും ഇളവ് ലഭിച്ചിട്ടുണ്ട്.
Disqus Comments