പ്രാഗ് : ടോം ആൻഡ് ജെറി സംവിധായകൻ യൂജിൻ മെറിൽ ഡീച്ച് അന്തരിച്ചു. 95 വയസ്സായിരുന്നു. ടോം ആൻഡ് ജെറി അതുപോലെ പോപേയ് എന്നീ അനിമേഷൻ ചിത്രങ്ങളുടെ സംവിധായകനായിരുന്ന ഇദ്ദേഹം ഓസ്കാർ ജേതാവ് കൂടിയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1924ൽ ഷിക്കാഗോയിലാണ് ഇദ്ദേഹം ജനിച്ചത്. മൺറോ എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത്. ടോം ആൻഡ് ജെറി സീരിസിലെ 13 ചിത്രങ്ങൾ കൂടാതെ പോപേയ് ദി സെയ്‌ലർ സീരീസിലെ ഏതാനം ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. വ്യാഴഴ്ച പ്രാഗിലെ അപ്പാർട്മെന്റിൽ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞതെന്ന് കുടുബാംഗങ്ങൾ പറഞ്ഞു.

