Thursday, April 16, 2020

ബാബു നമ്പൂതിരിയായി മോദി, ചോട്ടുവായിൽ ട്രംപ് - ചിരിപ്പിച്ചും ചിന്തിപ്പിച്ചും വൈറൽ വീഡിയോ



ഒട്ടുമിക്ക പേർക്കും അറിയാം കരിക്ക് ടീമിനെ. കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് കരിക്ക് ടീം ഇറക്കിയ വീഡിയോ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൊറോണയുടെ പ്രതിരോധ മാർഗങ്ങളും കൊറോണ സന്ദേശങ്ങളും  ഒക്കെയാണ് വിഡിയോയിലൂടെ  ആളുകൾക്കു വളരെ  രസകരമായി പറഞ്ഞു കൊടുത്തത്.മുൻപത്തെ എപിസോടുകളിൽ ആരാധകരെ ഏറെ ചിരിപ്പിച്ച ബാബു നമ്പൂതിരിയും മൊതലാളിയും ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.ആ വീഡിയോ ആസ്പദമാക്കിയാണ്  ട്രോളൻമാർ പുതിയ വീഡിയോ ഇറക്കിയിരിക്കുന്നത്.

ബാബുവിന്റെ സ്ഥാനത് മോദിയാണ് വീഡിയോയിൽ. കൊറോണ മരിക്കാൻ വെയിൽ കൊള്ളുന്ന ചോട്ടുവായി ട്രംപിനെയാണ് ട്രോളൻമാർ കണ്ടെത്തിയതു. കരിക്ക് വീഡിയോയിൽ വളരെ വളരെ രസകരമായിട്ടാണ് മോദിയെയും ട്രംപിനെയും ചേർത്തിരിക്കുന്നത്. ആന്റോ കട്ട്സ് ഒരുക്കിയ വീഡിയോ ഇപ്പോ വൈറൽ ആണ്.


Disqus Comments