Friday, April 3, 2020

എത്രപേർക്കറിയാം കോവിഡ് ചികിത്സ ക്ക് സർക്കാറിനു വരുന്ന ചിലവ്


ഓരോ കോവിഡ് രോഗിക്കും രോഗമുക്തി നൽകാൻ സർക്കാറിനു വരുന്ന ചെലവ്  ഒരാൾക്ക് 20000 തിന് മുകളിൽ ആണ്. ഇതു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ വല്യ ഗുരുതര അവസ്ഥയിൽ ഒന്നും അല്ലാത്ത ഒരു സാധാരണ രോഗിക്ക് വരുന്നത് ആണ്.

അതേസമയം വെന്റിലേറ്റർ അടക്കം ഉള്ള സൗകര്യങ്ങൾ ആവശ്യമായി വന്നാൽ അത് അര ലക്ഷതിന് മേലെ ആകും. ഒരുദിവസം വെന്റിലേറ്റർ ഉപയോഗിക്കിന്നതിനു 20000 രൂപ വരെ ചിലവാകും.  പി  പി ഇ  കിറ്റിന് 600 മുതൽ 1000 വരെ ചിലവാകും. സ്രവ പരിശോധന ക്ക് മാത്രം 4500. മിക്ക ആന്റിബയോട്ടിക് മരുന്നിനും വില 1000 തിന് മേലെ. അങ്ങനെ പോകുന്നു ചിലവുകൾ. ചുരുക്കം പറഞ്ഞാൽ കോടികൾ ആണ് കോവിഡ് രോഗികൾക്ക് വേണ്ടി മാത്രം ചിലവാക്കുന്നത്.
Disqus Comments