കൊച്ചി : വളർത്തു പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ പോകാൻ യാത്രാഅനുമതി നൽകി കേരളഹൈകോടതി.
എൻ.പ്രകാശ് എന്ന വ്യക്തിക്കാണ് കോടതി അനുമതി നൽകിയത്.തന്റെ പൂച്ചകൾക്ക് മിയോപേർഷ്യൻ ബിസ്ക്കറ്റും ഭക്ഷണവും വാങ്ങാൻ കൊച്ചി പെറ്റ് ഹോസ്പിറ്റലിൽ പോകണമെന്നും അതിനായി പാസ്സ് അനുവദിക്കണമെന്നും സൂചിപ്പിച്ചു ഉടമ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ അനുമതി നിഷേധിച്ചു. തുടർന്നാണ് പ്രകാശൻ കോടതിയെ സമീപിക്കുന്നത്.
ഹർജിപരിഗണിച്ച കോടതി വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്ക് സമാനമായ അവകാശങ്ങൾ ഉണ്ടെന്നും ലോക്ക്ഡൌൺ കാലത്തുവളർത്തുമൃഗങ്ങൾക്കും ഭക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വയം സാക്ഷ്യപെടുത്തിയ സത്യവാങ്മൂലവുമായി പൂച്ചക്ക് ഭക്ഷണം വാങ്ങാൻ പോകാനുള്ള സഞ്ചാരാനുമതി കോടതി ഉടമക്ക് നൽകി. 3 പൂച്ചകളാണ് പ്രകാശിനുള്ളത്. ഇവ മിയോ പേർഷ്യൻ ബിസ്ക്കറ്റ് ആണ് ഭക്ഷിക്കുന്നത്.
