തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരാശ്വാസമായി എച്ച്. ബി. ടി. സിയും. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്കും അസിസ്റ്റൻ്റ് കമ്മീഷണർ കാര്യാലയത്തിലേക്കും ആവശ്യമായ മാസ്ക്കുകൾ ഹാർട്ട് ബീറ്റ്സ് ട്രോമകെയർ നിർമിച്ചു നൽകി. ഹാർട്ട് ബീറ്റ്സ് ട്രോമാകെയറിൻ്റെ സാന്ത്വന സ്പർശം പരിപാടിയിലൂടെ ആണ് കൂടുതൽ സേവനങ്ങൾ ഇവർ നടപ്പിലാക്കി വരുന്നത് അതിന്റെ ഭാഗമായിട്ടാണ് മാസ്കുകൾ നിർമിച്ചു നൽകിയതും.
സാന്ത്വന സ്പർശം കോഓര്‍ഡിനേറ്റർ അൻസിയും ഗ്രൂപ്പ് അംഗം അരുണും ചേർന്ന് ആണ് മാസ്കുകൾ അസ്സിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അനിൽകുമാറിനു കൈമാറിയത്.
ഇതിനോടകം തന്നെ ഇതുപോലുള്ള നിരവധി സേവനങ്ങളാണ് ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ എന്ന സംഘടന ചെയ്ത് വരുന്നത്...
