Sunday, April 12, 2020

കോവിഡ് മരണം ലോകത്ത് ഒരു ലക്ഷം കടന്നു.


ന്യൂയോർക്ക് : ലോകത്തു കൊറോണ കാരണം മരിച്ചവരുടെ എണ്ണം 108770 ആയി. രോഗികളുടെ എണ്ണം 17 ലക്ഷം ആയി. അമേരിക്കയിൽ ആണ് ഇപ്പോൾ കോവിഡ് കൂടുതൽ ആയി ബാധിച്ചിരിക്കുന്നത്. അമേരിക്കയാണ് മരണ സംഖ്യയിൽ ഒന്നാമതായി നിൽക്കുന്നത്. 20577 പേരാണ് അമേരിക്കയിൽ മരിച്ചത്. രോഗം ബാധിതരുടെ എണ്ണം ആകട്ടെ 5 ലക്ഷത്തിനു മേലെയും. ന്യൂയോർക്കിൽ മാത്രം 1.7 ലക്ഷം രോഗികൾ ഉണ്ട്.

19468 പേർ  മരിച്ച
ഇറ്റലിയാണ് മരണനിരക്കിൽ രണ്ടാം സ്ഥാനത്തു ഉള്ളത്. മെയ്‌ 3 വരെ ഇറ്റലിയിൽ ലോക്ക്ഡൌൺ ഏർപെടുത്തിയിട്ടുണ്ട്.

ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും മരണനിരക്ക് കൂടികൊണ്ടേയിരിക്കുന്നു. സ്പെയിനിലും സ്ഥിതി മറ്റൊന്ന് ഇല്ല.
അഞ്ഞുറോളം പേരാണ് സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത്. സ്‌പെയിനിൽ മരിച്ചവരുടെ എണ്ണം ഇതോടെ 16353 ആയി ഉയർന്നു. ആഫ്രിക്കയിലും കോവിഡ് പടർന്നുകൊണ്ടേ ഇരിക്കുകയാണ്.
Disqus Comments