Sunday, April 5, 2020

288 ദിവസത്തെ നിരാഹാരം, ഉടുവിൽ മരണം - Turkish singer Helin Bolek has Died

(Photo credit contact us)
ഹെലിൻ ബോലെക് (28) എന്ന തുർക്കി വിപ്ലവഗായികയാണു നിരാഹാരത്തിനൊടുവിൽ മരണത്തിനു കീഴടങ്ങിയത്. 2016 ൽ "ഗ്രൂപ്പ്‌ യോറം " എന്ന ഇടത്പക്ഷ ബന്ധമുള്ള സംഗീത സംഘത്തെ  തുർക്കി ഭരണകൂടം നിരോധിക്കുകയും അതിലെ ചിലഗായകരെ തടവിലാക്കുകയും ചെയ്തു. ഇതിൽ പ്രതഷേധിചാണ് ഹെലിനും ഇബ്രാഹിം ഗോക്സെയും നിരാഹാരം അനുഷ്ഠിച്ചത്. തുടർന്ന് രണ്ട് പേരൊഴികെ മറ്റുള്ളവരെ ജയിൽ മോചിതരാക്കി. എന്നാൽ ആ രണ്ടുപേരെയും കൂടി മോചിപ്പിക്കണമെന്നും ബാൻഡ് നിരോധനം പിൻവലിക്കണം എന്നും ആവശ്യപെട്ടു നിരാഹാരം തുടരുകയായിരുന്നു.


ആരോഗ്യ നില വഷളായ ഹെലിനെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ചികിത്സ സമ്മതിച്ചില്ല. തുടർന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.  തീവ്രവാദി സംഘടനയായ റവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു ബാൻഡ്  നിരോധിച്ചത്.

(Italkztv )
Disqus Comments