Tuesday, March 31, 2020

കൊറോണ : ഇന്ത്യയിൽ 10 ഹോട്ട്സ്പോട്ടുകൾ 

ന്യൂഡൽഹി :  ഏറ്റവും കൂടുതൽ പേർക്ക് രോഗ ബാധ കണ്ടെത്തിയ സ്ഥലങ്ങളെ ആണ് ഹോട്ട്സ്പോട്ട് ആയി കണക്കാക്കിയിരിക്കുന്ന നിലവിൽ 10 സ്ഥലങ്ങൾ ആണ് ഈ പട്ടികയിൽ.
നിസമുദ്ധീനിലെ അലാമി മർക്കസ് ബാഗ്ലിവാലി മസ്‌ജിദിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും കോവിഡ് ബാധ സ്ഥി രീകരിച്ചു. കൂടാതെ,  10 പേർ മരിക്കുകയും ചെയ്തു. 18 സംസ്ഥാനങ്ങളിൽ നിന്നായി അനവധി പേർ പങ്കെടുത്തിരുന്നു. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളവരും ഉണ്ടായിരുന്നു. ഏകദേശം 2000 പേരോളം മത സമ്മേളനത്തിൽ പങ്കെടുത്തു. ഇവിടെ നിന്നും വലിയ തോതിൽ തന്നെ രോഗവ്യാപനം നടന്നതായി കണക്കാക്കുന്നു.പ്രതിരോധ പ്രവർത്തനങ്ങളും ദുർഘടമായിരിക്കും. സാമൂഹ്യ അകലം പാലിക്കണ മെന്ന നിർദ്ദേശം ലംഖിച്ചാണ് മതസമ്മേളനം നടത്തിയത്. മതസമ്മേളനതിന് നേതൃത്വം നല്കിയവർക്കെതിരെ നിയമനടപടി ഉണ്ടായിരിക്കും.  മത സമ്മേളനത്തിൽ മലയാളികളും പങ്കെടുത്തിരുന്നു.ഏകദേശം 270 മലയാളികൾ പങ്കെടുത്തിട്ടുണ്ട്.  പങ്കെടുത്തവരെ കണ്ടെത്തി വരികയാണ്. നിസാമുദ്ധീൻ ഇൻഡ്യയിലെ ഒരു ഹോട്സ്പോട് ലിസ്റ്റിൽ ഉണ്ട്.

കേരളത്തിലെ പത്തനംതിട്ടയും കാസർകോടും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

മുംബൈ, പൂണെ, മീററ്റ്, അഹമ്മദാബാദ്, നോയിഡ, ഭീൽവാര, ദിൽഷാദ് ഗാർഡൻ എന്നിവയാണ് മറ്റു സ്ഥലങ്ങൾ.
ഇത്തരം സ്ഥലങ്ങളിൽ എല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചു രോഗ വ്യാപനം തടയാനാണ് തീരുമാനം.
Disqus Comments